ദുബായില്‍ സ്കൂളുകളില്‍ രക്ഷിതാക്കള്‍ക്ക് പ്രവേശിക്കണമെങ്കില്‍ കോവിഡ് വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ചിരിക്കണം.ഷാര്‍ജ പ്രൈവറ്റ് എജ്യൂക്കേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത് . അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളിലുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലും മതിയാകും. സ്കൂളുകളിലേക്ക് കുട്ടികളെ സ്വന്തം വാഹനങ്ങളില്‍ കൊണ്ടുവിടുന്ന രക്ഷിതാക്കളും നിബന്ധന പാലിക്കണം.

ശനിയാഴ്ച മുതല്‍ പുതിയ നിബന്ധന പ്രാബല്യത്തിലായി. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നിബന്ധന ഏര്‍പ്പെടുത്തിയത്. രക്ഷിതാക്കള്‍ക്ക് പുറമെ, കുട്ടികളുടെ മറ്റ് കുടുംബാംഗങ്ങള്‍, ഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍ എന്നിവരും സ്കൂളിലേക്ക് വരുകയാണെങ്കില്‍ വാക്സിന്‍ പൂര്‍ണമായും എടുത്തിരിക്കണം. അല്ലെങ്കില്‍ കോവിഡ് പരിശോധനാ നെഗറ്റീവ് ഫലം കാണിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here