യു.എ.ഇ. യിലെ ഏറ്റവും ദീർഘദർശിയായ വ്യവസായ പ്രമുഖനെയാണ് മാജിദ് അൽഫുത്തൈമിന്റെ വേർപാടിലൂടെ രാജ്യത്തിന് നഷ്ടമാകുന്നത്.

യു.എ.ഇ.യുടെ വളർച്ചയ്ക്കൊപ്പം നടക്കുകയും വികസനപാതയിൽ നിർണായക സംഭാവനകൾ നൽകുകയും ചെയ്ത അദ്ദേഹം 1992-ലാണ് മാജിദ് അൽഫുത്തൈം ഗ്രൂപ്പ് എന്ന സ്വന്തം പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത്.

15 അന്താരാഷ്ട്ര വിപണികളിലായി 33,000 പേർക്ക് അദ്ദേഹം ജോലി നൽകി വരുന്നു. മാൾ ഓഫ് ദി എമിറേറ്റ്സ്, ദേര സിറ്റി സെന്റർ, മിർദിഫ് സിറ്റി സെന്റർ, മാൾ ഓഫ് ഈജിപ്ത് എന്നിവയെല്ലാം അദ്ദേഹത്തിന്റെ സുപ്രധാന സംരംഭങ്ങളാണ്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഫോബ്‌സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം നാല് ബില്യൺ യു.എസ്. ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ മേഖലയിൽ വലിയ ബിസിനസ് സാമ്രാജ്യം പടുത്തുയർത്താൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കായി.

വലിയ നഷ്ടം എം.എ. യൂസഫലി, ലുലു ഗ്രൂപ്പ് ചെയർമാൻ

ദീർഘദർശിയായ മാജിദ് അൽഫുത്തൈം മുഴുവൻ ബിസിനസ് സമൂഹത്തിന് പ്രചോദനമാണ്. പല ബിസിനസ് രംഗങ്ങളിലും, പ്രധാനമായും യു.എ.ഇ.യിലെയും മേഖലയിലെയും റീട്ടെയിൽ വ്യവസായ രംഗങ്ങളുടെ വളർച്ചയിൽ അദ്ദേഹം സുപ്രധാന പങ്കാണ് വഹിച്ചത്. അദ്ദേഹത്തിന്റെ വേർപാട് തീർച്ചയായും വലിയ നഷ്ടമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here