ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ് ടീം ​അം​ഗ​ങ്ങ​ൾ ദു​ബൈ റ​ണ്ണി​ൽ പ​​ങ്കെ​ടു​ക്കു​ന്നു

“ദു​ബൈ: 415 ജോ​യ് ആ​ലു​ക്കാ​സ് സ്റ്റാ​ഫ് അം​ഗ​ങ്ങ​ളും ഗ്രൂ​പ്പി​ന്റെ നേ​തൃ ടീ​മി​ലെ പ്ര​ധാ​ന അം​ഗ​ങ്ങ​ളും ദു​ബൈ റ​ണ്ണി​ൽ പ​ങ്കെ​ടു​ത്തു. ദു​ബൈ റ​ണ്‍-2023​ന്റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ വി​വി​ധ ക​മ്യൂ​ണി​റ്റി പ്രോ​ഗ്രാ​മു​ക​ളി​ലും ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ് പ​ങ്കാ​ളി​യാ​യി. ടീം ​അം​ഗ​ങ്ങ​ള്‍ക്കും സ​മൂ​ഹ​ത്തി​നു​മി​ട​യി​ല്‍ ആ​രോ​ഗ്യ​ക​ര​വും സ​ജീ​വ​വു​മാ​യ ജീ​വി​ത​ശൈ​ലി വ​ള​ര്‍ത്തി​യെ​ടു​ക്കു​ന്ന​തി​നു​ള്ള സ്ഥാ​പ​ന​ത്തി​ന്റെ ഇ​ട​പെ​ട​ലും സ​മ​ര്‍പ്പ​ണ​വും വ്യ​ക്ത​മാ​ക്കു​ന്ന​തി​നാ​ണ്​ പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​ത്തം വ​ഹി​ച്ച​ത്.”

“സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യു​ടെ പ്രോ​ത്സാ​ഹ​ന​വും വ​ലി​യ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് ജോ​യ് ആ​ലു​ക്കാ​സ് കാ​ണു​ന്ന​തെ​ന്നും ഇ​ത്ത​രം ഉ​ദ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​യാ​കു​ന്ന​തി​ല്‍ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ജോ​ണ്‍ പോ​ള്‍ ആ​ലു​ക്കാ​സ് പ​റ​ഞ്ഞു.”

“ദു​ബൈ ഫി​റ്റ്ന​സ് ച​ല​ഞ്ചും ദു​ബൈ റ​ണ്ണും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി എ​ല്ലാ താ​മ​സ​ക്കാ​ര്‍ക്കും ഇ​ത്ത​ര​ത്തി​ല്‍ അ​വ​സ​ര​മൊ​രു​ക്കി​യ​തി​ല്‍ ശൈ​ഖ്​ ഹം​ദാ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ആ​ല്‍ മ​ക്​​തൂ​മി​നോ​ട് പ്ര​ത്യേ​കം ന​ന്ദി അ​റി​യി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​ർ​പ​റേ​റ്റ് സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ സ​മൂ​ഹ​ങ്ങ​ള്‍ക്കു​വേ​ണ്ടി ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന രം​ഗ​ത്തും ഗ്രൂ​പ് സ​ജീ​വ​മാ​ണെ​ന്നും വാ​ർ​ത്താ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.”

LEAVE A REPLY

Please enter your comment!
Please enter your name here