പാർക്കിങ് ഫീസ് മൊബൈൽ ആപ് വഴി അടക്കാനുള്ള സംവിധാനം അബുദാബിയിലും ഏർപ്പെടുത്തി. ഇനി പാർക്കിങിന് എസ്എംഎസ് അയയ്ക്കാനോ മെഷീനിൽ നാണയം നിക്ഷേപിക്കാനോ സമയവും പണവും നഷ്ടപ്പെടുത്തേണ്ട. ദർബ് (Darb) ആപ്പിൽ നിർദേശം നൽകിയാൽ മതി. സ്റ്റാൻഡേഡ് പാക്കിങിൽ മണിക്കൂറിന് 2ഉം പ്രീമിയം പാർക്കിങിന് 4 ദിർഹവുമാണ് നിരക്ക്. എസ്എംഎസ് അയയ്ക്കുമ്പോൾ ഇതിനുപുറമെ 30 ഫിൽസ് വീതം ചെലവാകുമായിരുന്നു.
ആപ്പിൽ സന്ദേശം അയയ്ക്കുന്നതോടെ എസ്എംഎസ് നിരക്ക് ലാഭിക്കാം.നിലവിൽ പാർക്കിങ് ഫീസ് ഇ– വോലറ്റ് വഴി അടയ്ക്കുന്നവർക്ക് ശേഷിച്ച തുക തീരുന്നതുവരെ ഉപയോഗിച്ച ശേഷം പ്രസ്തുത അക്കൗണ്ട് ദർബ് ആപ്പിലേക്കു മാറ്റാമെന്നും അറിയിച്ചു.