യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വൻ വർദ്ധനവ്. പെരുന്നാളിനോടനുബന്ധിച്ചാണ് ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളം വർധിച്ചിരിക്കുന്നത്. ദുബായില്‍ നിന്നു കൊച്ചിയിലേക്കു വണ്‍വേയ്ക്ക് ശരാശരി 450 ദിര്‍ഹമാണു (7729 രൂപ) എന്നാൽ നിലവിൽ 1550 ദിര്‍ഹം (32227 രൂപ) ആണ് ടിക്കറ്റ് നിരക്ക്. നാലംഗ കുടുംബത്തിനു കുറഞ്ഞത് 9500 ദിര്‍ഹം (2 ലക്ഷത്തോളം രൂപ) ചിലവാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.