സ്കൂ​ളു​ക​ളി​ലെ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സംബന്ധിച്ച് പുതുക്കിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി ദുബൈ. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വും ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യും ചേർന്നാണ് മാർഗ നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പ​രി​പാ​ടി​ക​ളും പുനരാരംഭിക്കും. രക്ഷിതാക്കൾക്ക് പരിപാടികളിൽ പങ്കെടുക്കാം. എന്നാൽ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് ധരിക്കണം. കൂടാതെ സ്കൂൾ പഠന യാത്രകൾ സംഘടിപ്പിക്കാനും അനുവാദമുണ്ട്.

പു​തു​ക്കി​യ പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം എ​ല്ലാ യൂ​നി​വേ​ഴ്സി​റ്റി വി​ദ്യാ​ര്‍​ഥി​ക​ളും മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ പി.​സി.​ആ​ര്‍ ടെ​സ്റ്റ് ന​ട​ത്തു​ക​യോ ഗ്രീ​ന്‍ പാ​സ് ഉ​ണ്ടാ​യി​രി​ക്കു​ക​യോ വേ​ണം. കോ​വി​ഡ്​ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്യു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ അ​ത​ത്​ എ​മി​റേ​റ്റി​ലെ നി​യ​മം പാ​ലി​ച്ച്‌ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണം.

അതേസമയം പു​തി​യ പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം കോ​വി​ഡ് രോ​ഗി​യു​മാ​യി സ​മ്ബ​ര്‍​ക്കം പു​ല​ര്‍​ത്തു​ന്ന​വ​ര്‍​ക്ക് ഇ​നി​മു​ത​ല്‍ ക്വാ​റ​ന്‍റീ​ന്‍ ആ​വ​ശ്യ​മി​ല്ല. ആവശ്യമുള്ളവർക്ക് ഓൺലൈൻ വഴി പഠനത്തിനും അവസരമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here