ബഹ്റൈനില്‍ കോവിഡ് ബാധിച്ച് ഒരു മരണം കൂടി സ്ഥിരീകരിച്ചു . 51 വയസ്സുള്ള ബഹ്റൈന്‍ സ്വദേശിയായ വനിതയാണ് മരിച്ചത്. ഇവര്‍ക്ക് കോവിഡ് രോഗബാധക്ക് മുമ്ബേ മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം രണ്ടായി.
അതേസമയം ബഹ്റൈനില്‍ കോവിഡ് -19 ബാധിച്ച് ചികിത്സയിലായിരുന്നവരില്‍ 24 പേര്‍കൂടി രോഗ മുക്തി നേടി. ഇതുവരെ 149 പേരാണ് രാജ്യത്ത് സുഖം പ്രാപിച്ചത്. അതിനിടെ, 23 പേര്‍ക്കുകുടി രോഗം സ്ഥിരീകരിച്ചു.
നിലവില്‍ 183 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.