ഫിലിപ്പീൻസ് ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അഞ്ച് അധിക കൊറോണ വൈറസ് മരണങ്ങളും 284 അണുബാധകളും റിപ്പോർട്ട് ചെയ്തു. രണ്ടാഴ്ചയ്ക്കുള്ളിൽ ദിവസേനയുള്ള ഏറ്റവും വലിയ കേസുകൾ ആണിത്. രാജ്യത്തെ മൊത്തം മരണങ്ങൾ 873 ആയി ഉയർന്നതായും സ്ഥിരീകരിച്ച കേസുകൾ 14,319 ആയി ഉയർന്നതായും മന്ത്രാലയം അറിയിച്ചു. 74 രോഗികൾ കൂടി സുഖം പ്രാപിച്ചു. ഇതോടെ മൊത്തം കോവിഡ് മുക്തരുടെ എണ്ണം 3,323 ആയി.