ഒമാനിൽ ചൊവ്വാഴ്​ച 348 പേർക്ക്​ കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതിൽ 177 പേരും വിദേശികളാണ്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതർ 8118 ആയി.

അസുഖം സുഖപ്പെട്ടവരുടെ എണ്ണം 2067 ആയി ഉയർന്നിട്ടുണ്ട്​. രണ്ട്​ മലയാളികളടക്കം 37 പേർ ഇതുവരെ മരണപ്പെട്ടു. 6014 പേരാണ്​ നിലവിൽ അസുഖ ബാധിതരായിട്ടുള്ളത്​. പുതിയ രോഗികളിൽ 262 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇതോടെ മസ്​കത്ത്​ ഗവർണറേറ്റിൽ കോവിഡ്​ സ്​ഥിരീകരിച്ചവർ 6171 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here