കാഴ്ച തീരെ ഇല്ലെങ്കിലും ഇതിനോടകം അന്തരാഷ്ട്ര ചലച്ചിത്രത്തിൽ അഭിനയിച്ചും നിരവധി വേദികളിൽ ഗാനങ്ങൾ ആലപിച്ചും ജനശ്രദ്ധ നേടുകയാണ് റിദ മോൾ എന്ന കൊച്ചു കലാകാരി. ക്യാച്ച് അപ്പ് മീഡിയയിലൂടെ പുതിയതായി വന്ന റിദയുടെ ഗാനം പ്രേക്ഷക മനസ്സിൽ ഇടം നേടിയിരിക്കുകയാണ്. ഛായാഗ്രഹണം നിർവ്വഹിച്ചത് ഹസീറാണ്. സംഗീതം : നെൽസൺ പീറ്റർ, എഡിറ്റിംഗ് സമീറ ഹസീർ.

അബ്ദു റഹീമും റസിയയുമാണ് പതിനെട്ടു വയസ്സുകാരിയായ റിദയുടെ മാതാപിതാക്കൾ. പ്രശസ്തരായ പല ഗായകരും റിദയുടെ കഴിവിനെ വേദികളിൽ പ്രകീർത്തിച്ചു കൊണ്ടിരിക്കുന്നു. ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ അവയ്ക്കു മുന്നിൽ പലരും തളർന്നു പോകും. എന്നാൽ, ആത്മവിശ്വാസവും ധൈര്യവും വിടാതിരുന്നാൽ ഏതു സാഹചര്യത്തെയും നേരിടാനുള്ള വഴി നമുക്ക് തുറന്നുകിട്ടും. അതു നമ്മെ വിജയത്തിലേക്കു നയിക്കും. കഴിവുകളിൽ ആത്മാർത്ഥമായി ശ്രദ്ധിക്കുമ്പോൾ ജീവിതത്തിലെ ഏതു പ്രതിസന്ധിയെയും തരണം ചെയ്ത് എന്തും ചെയ്യാൻ സാധിക്കുമെന്നും ഈ കൊച്ചു മിടുക്കി നമുക്ക് കാണിച്ചു തരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here