പ്രവാസി മലയാളിയായ ജാക്കി റെഹ്മാൻ എന്ന കലാകാരന്റെ സ്വന്തമായി ഒരു സിനിമയെടുക്കണമെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. ഗായകനും സ്റ്റേജ് പെർഫോമറുമായ ജാക്കി റെഹ്മാൻ കാസർഗോഡ് ഉദുമ സ്വദേശിയാണ്. ദുബായിൽ ഇരുപത് വർഷമായി “ആമ്പിയന്റ് ഇവന്റ്സ് ആൻഡ് മീഡിയ” എന്ന പേരിലുള്ള ഇവന്റ് മാനേജ്‌മന്റ് കമ്പനി നടത്തി വരികയാണ് ജാക്കി റെഹ്മാൻ.

ബോളിവുഡ്, മലയാളം സെലിബ്രിറ്റി ഇവന്ററുകളും കോർപ്പറേറ്റ് – വെഡിങ്ങ് ഇവന്റുകളും പല അവാർഡ് നൈറ്റുകളും ചെയ്തു. കോളേജ് അലുമിനിറ്റികൾക്കു വേണ്ടിയടക്കം അഞ്ഞൂറിലധികം വലിയ ഇവന്ററുകൾ യുഎഇയിൽ ഇതുവരെ ചെയ്തിട്ടുണ്ട്.

സ്വന്തമായി ഒരു സിനിമയെടുക്കണമെന്ന മോഹം ഏറെക്കാലമായി ജാക്കി റെഹ്മാന്റെ ഒരു സ്വപ്നമായിരുന്നു. സിനിമയുടെ ഷൂട്ടിങിന്റെ ഒരു ചെറിയ ഭാഗം കേരളത്തിൽ പല സ്ഥലങ്ങളിലായി കഴിഞ്ഞു. ഇനി അടുത്ത ഷൂട്ടിങ് നടക്കാനുള്ളത് യുഎഇ യിലെ പല ഭാഗങ്ങളിലായാണ്.

യുഎഇ ലുള്ള കലാകാരൻമ്മാർക്കും ഇതിൽ അവസരം നൽകുന്നുണ്ട്. സെപ്റ്റംബർ അവസാനത്തോടു കൂടി യുഎഇ യിൽ ഷൂട്ടിങ് ആരംഭിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.

മലയാള സിനിമയിലെ പ്രമുഖ നടീ നടൻമാർ അണിനിരക്കുന്ന സിനിമയിൽ നായക വേഷത്തിലെത്തുന്നത് ജാക്കി റെഹ്മാൻ തന്നെയാണ്. സിനിമാ മേഖലയിൽ വളരെ മികച്ച പ്രാവീണ്യമുള്ളവരാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്.

കേരളത്തിൽ പുതിയതായി ആരംഭിച്ച ജെ.ആർ പ്രൊഡക്ഷൻസാണ് നിർമാണം. സിനിമയുടെ കഥ, സംവിധാനം എന്നിവ നിർവഹിക്കുന്നത് പ്രവാസി കൂടിയായ ബിനു ഹോസൈനാണ്.

സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടു തന്നെ പാട്ടിനോടും അഭിനയത്തിനോടും എന്ന് തുടങ്ങി കലാപരമായ എല്ലാറ്റിനോടും ജാക്കി റെഹ്മാന് പ്രിയമായിരുന്നു. അതിന്റെ ഭാഗമായാണ് ജീവിത വഴിത്താരയിൽ ഇവന്റ് മേഖല തന്നെ തിരഞ്ഞെടുത്തത്.

ഇവന്റ് മാനേജ്‍മെന്റ്& ഇവന്റ് പ്രൊഡക്ഷൻ കമ്പനി കൂടാതെ ബിസ്സിനെസ്സ് ഡോക്യൂമെന്റഷൻ കൺസൽട്ടൻസി, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മറ്റു മേഖലകളിലുള്ള രണ്ടു സംരംഭങ്ങളുടെയും ഉടമയാണ് ജാക്കി റെഹ്മാൻ.

LEAVE A REPLY

Please enter your comment!
Please enter your name here