ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റിൽ പ്രത്യേക ബസ്, ടാക്സി പാത തുറന്നതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.ജനുവരി 21 മുതൽ പുതിയ പാത പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാകും. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾ ഓടുന്നുണ്ട്. ഖാലിദ് ബിൻ അൽ വലീദ് – അൽമിനാ സ്ട്രീറ്റ് ഇന്റർ സെക്ഷനിൽ നിന്നും സബീൽ സ്ട്രീറ്റിന് തൊട്ടുമുൻപ് വരെ ഇരുവശത്തുമുള്ള 4.3 കി.മീറ്റർ പാതയാണിത്.

മൂന്നാംഘട്ട വികസനത്തിന്റെ ഭാഗമായി ദീർഘിപ്പിച്ച പാത ചുവപ്പുനിറത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. നടപ്പാതകൾ, പാർക്കിങ് ബസ് ഷെൽട്ടറുകൾ എന്നിവയും ഇവിടെ തയാറാണ്. പദ്ധതി പൂർത്തിയാകുമ്പോൾ ബസ്, ടാക്സി പാതകൾ 11.6 കിലോമീറ്റർ ദൂരത്തിൽ അൽ മൻഖൂൽ, അൽ ഖലീജ്, ഖാലിദ് ബിൻ വലീദ്, അൽ ഗുബൈബ, അൽ ഇത്തിഹാദ്, അൽ മിനാ എന്നീ ഏഴ് സ്ട്രീറ്റുകളിലൂടെ കടന്നുപോകുമെന്ന് ആർ.ടി.എ. ചെയർമാൻ മാത്തർ അൽ തായർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here