റിയാദ്: റിയാദിനും ജിസാനും നേരെ ഹൂതികൾ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമ പ്രതിരോധ സേന തകർത്തു.

ഇന്നലെ രാത്രി 11:23 നായിരുന്നു സൻആയിൽ നിന്ന് ഹൂതികൾ നടത്തിയ മിസൈലാക്രമണം സൗദി വ്യോമ പ്രതിരോധ സേന തകർത്തതെന്ന് യമനിലെ സഖ്യ സേനാ വാക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു.

ഈ സമയത്തും മിസൈലാക്രമണം നടത്താൻ തുനിഞ്ഞ ഇറാൻ പിന്തുണയുള്ള ഹൂതി ഭീകരരെ കേണൽ മാലികി ശക്തമായി അപലപിച്ചു.

ഈ പൈശാചിക കർതവ്യം സൗദി അറേബ്യയെയോ സൗദിയിലെ സ്വദേശികളേയോ വിദേശികളെയോ അല്ല ബാധിക്കുന്നത്. മറിച്ച് ലോകത്തിൻ്റെ മൊത്തം ഐക്യത്തെയാണു ബാധിക്കുന്നതെന്ന് കേണൽ മാലികി പ്രസ്താവിച്ചു.

ലോകം മുഴുവൻ ഒരുമിച്ച് കൊറോണ കോവിഡ്19 വൈറസിനെ തുരത്തുന്നതിനുള്ള യജ്ഞത്തിലാണെന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.

സൗദിയിലെ രണ്ട് നഗരങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തെ ഇരു ഹറം മേധാവി ശൈഖ് അബ്ദുറഹ്മാൻ സുദൈസും ശക്തമായി അപലപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here