ആരോഗ്യസംവിധാനത്തിന്റെ സുപ്രധാന ഭാഗമായ നഴ്‌സുമാർക്ക് സുസ്ഥിരമായ തൊഴിൽ അന്തരീക്ഷമൊരുക്കണമെന്ന് യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണവകുപ്പ് മന്ത്രിയും വിദ്യാഭ്യാസ, മാനവവിഭവശേഷി കൗൺസിൽ ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ. നഴ്‌സുമാരുടെ ത്യാഗങ്ങൾക്ക് നന്ദിയറിയിച്ച് കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാമാരിയുടെ സമയത്ത് നഴ്‌സുമാർ നൽകിയ സംഭാവനകൾ ഏറെ വലുതാണ്. കോവിഡ് മുന്നണിപ്പോരാളികൾ എന്നനിലയിൽ അവർ ഏറെ അഭിനന്ദനങ്ങളും ജനങ്ങളുടെ പിന്തുണയും അർഹിക്കുന്നു. അവർക്കുവേണ്ട വികസനസാഹചര്യവും ഒരുക്കേണ്ടത് നമ്മുടെ കർത്തവ്യമാണെന്നും ശൈഖ് അബ്ദുല്ല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here