കോവിഡ് -19 നെതിരായ എല്ലാ പ്രതിരോധ, മുൻകരുതൽ നടപടികളും പാലിക്കുകയും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി ഈദ് അൽ അദ്ഹാ അവധി സമയത്ത് അവ നടപ്പാക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അബുദാബി സാമ്പത്തിക വികസന വകുപ്പ് അബുദാബിയിലെ ബിസിനസ്സ് ഉടമകളെയും സേവന ദാതാക്കളെയും ഓർമ്മിപ്പിച്ചു. ഷോപ്പിംഗ് നടത്തുമ്പോൾ, പ്രത്യേകിച്ച് വാണിജ്യ കേന്ദ്രങ്ങളിലും ഔട്ട്‌ലെറ്റുകളിലും സാമൂഹിക അകലം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഉപഭോക്താക്കളെയും വകുപ്പ് ഓർമ്മപ്പെടുത്തി.

മാസ്കുകൾ, കയ്യുറകൾ എന്നിവ ധരിക്കുക, കൈകൾ തുടർച്ചയായി അണു നശീകരണം വരുത്തുന്നത് ഉറപ്പാക്കുക, സ്വന്തം സുരക്ഷയ്ക്കായി അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കുക തുടങ്ങിയ എല്ലാ പ്രതിരോധ, മുൻ കരുതൽ നടപടികളും സ്വീകരിക്കേണ്ടതുണ്ട്. എല്ലാ സ്റ്റാഫും അവരവരുടെ ജോലിസമയത്ത് മാസ്കും കയ്യുറകളും ധരിക്കണമെന്നും അവർക്കിടയിലും സാമൂഹിക അകലം പാലിക്കണമെന്നും ഊന്നിപ്പറഞ്ഞു. ബിസിനസുകൾ ജീവനക്കാരുടെ ശരീര താപനില പതിവായി പരിശോധിക്കുകയും ഏതെങ്കിലും കോവിഡ് -19 അണുബാധകൾ സംശയിക്കുകയാണെങ്കിൽ ഉടൻ ആരോഗ്യ അധികാരികൾക്ക് റിപ്പോർട്ട് ചെയ്യുകയും വേണം എന്നും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here