എം. എ യൂസുഫലിക്ക് ഈ വര്‍ഷത്തെ അബൂദബി സസ്റ്റയിനബിലിറ്റി ലീഡര്‍ പുരസ്‌കാരം. പുരസ്‌കാരം ലഭിച്ച അറബ് പൗരനല്ലാത്ത ഏക വ്യക്തിയും യൂസുഫലിയാണ്. അബൂദബി പരിസ്ഥിതി വകുപ്പിന്റെ കീഴിലുള്ള അബൂദബി സസ്റ്റെയിനബിലിറ്റി ഗ്രൂപ്പാണ് വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. സുസ്ഥിരതയുടെ മികച്ചതും നൂതനവുമായ സമ്പ്രദായങ്ങള്‍ നടപ്പിലാക്കുന്നതും സുസ്ഥിര മാനേജ്‌മെന്റ് നടപടികളുടെ പ്രയോജനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമാണ് പുരസ്‌കാരം.

അബൂദബി നാഷനല്‍ ഓയില്‍ കമ്പനിയിലെ ഷൈമ അല്‍ മസ്രോയിയും പുരസ്‌കാരത്തിനര്‍ഹയായിട്ടുണ്ട്. അബൂദബി പോര്‍ട്ട്, അബൂദബി നാഷണല്‍ എക്‌സിബിഷന്‍ കമ്പനി, ഡോള്‍ഫിന്‍ എനര്‍ജി, ബോറോഗ് എന്നിവയാണ് വിവിധ മേഖലകളില്‍ പുരസ്‌കാരം ലഭിച്ച മറ്റ് സ്ഥാപനങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here