കൊറോണ വൈറസിനെതിരായി യു.എ.ഇ വികസിപ്പിച്ചെടുത്ത നൂതന ചികിത്സയായ സ്റ്റെം സെൽ തെറാപ്പിക്ക് വിധേയരാകുന്ന മുഴുവൻ രോഗികൾക്കും ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും നൽകാൻ അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഉത്തരവിട്ടു. കോവിഡ് -19 അണുബാധകൾക്കായി സ്റ്റെം സെല്ലുകൾ ഉപയോഗിച്ച് നൂതനവും വാഗ്ദാനപ്രദവുമായ ചികിത്സ അബുദാബി സ്റ്റെം സെൽ സെന്റർ വികസിപ്പിച്ചിരുന്നു. ഇതുവരെ 73 കോവിഡ് -19 രോഗികൾക്ക് യു.എ.ഇ യിൽ ഈ ചികിത്സ നൽകിയിട്ടുണ്ട്. മാനുഷികവും സാങ്കേതികവുമായ കഴിവുകൾ ഉപയോഗിച്ച് യുഎഇയിലെ എല്ലാ ആശുപത്രികളിലും ഈ ചികിത്സാ രീതി ഉടൻ പ്രായോഗികമാക്കിയേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here