കോവിഡ് പശ്ചാത്തലത്തിൽ അണുനശീകരണ യജ്ഞം നടക്കുന്ന സമയമായ രാത്രി 10 നും രാവിലെ 6 നും ഇടയിൽ ജനങ്ങളെ നിരീക്ഷിക്കുന്നതിനായി റോഡ് റഡാർ ഉപകരണങ്ങളും സ്മാർട്ട് സിസ്റ്റങ്ങളും സജ്ജമാക്കുന്നതായി അബുദാബി പോലീസ് അറിയിച്ചു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് പിഴകൾ നൽകും എന്നും എമിറേറ്റിലുടനീളം പട്രോളിംഗ് നടത്തുമെന്നും അധികൃതർ അറിയിച്ചു. ആരോഗ്യ ആവശ്യകതയ്ക്കോ അടിസ്ഥാന വസ്തുക്കൾ വാങ്ങലിനോ അല്ലാതെ പുറത്തിറങ്ങരുതെന്നും ശാസിക്കുന്നു. സാമൂഹിക അകലം പാലിക്കുവാനും മാസ്കുകളും കയ്യുറകളും ധരിക്കുവാനും അബുദാബി ആരോഗ്യ വകുപ്പ് സമൂഹത്തോട് വീണ്ടും അഭ്യർത്ഥിച്ചു. ജോലി ഒഴികെയുള്ള കാരണങ്ങളാൽ, അല്ലെങ്കിൽ അടിസ്ഥാന ആവശ്യങ്ങൾക്ക് അല്ലാതെ ഈ മണിക്കൂറുകൾക്കിടയിൽ വീട് വിടുന്നവർക്ക് 2000 ദിർഹം പിഴ ഈടാക്കും. റമദാന് മുമ്പ് ദേശീയ അണുനശീകരണ പരിപാടി രാത്രി 8 മുതൽ രാവിലെ 6 വരെ നടത്തിയിരുന്നെങ്കിലും റമദാൻ മാസത്തിൽ രാത്രി 10 മുതൽ രാവിലെ 6 വരെ എട്ട് മണിക്കൂറായി ചുരുക്കി. കൊറോണ വൈറസ് പാൻഡെമിക് പൊട്ടിപ്പുറപ്പെട്ടതുമുതൽ, യുഎഇ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്താനുള്ള ശ്രമങ്ങൾ ശക്തമാക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here