മറ്റു എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്കുള്ള പ്രവേശനം കൂടുതല്‍ കര്‍ശനമാക്കി. അതിര്‍ത്തി ചെക് പോസ്റ്റില്‍ എമിറേറ്റ്സ് ഐ‍ഡിയും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കാണിച്ചാലേ കടത്തിവിടൂ. നേരത്തെ കോവിഡ് നെഗറ്റീവ് ഫലം മാത്രം മതിയാരുന്നു.

മാസ്ക് ധരിക്കുക, അകലം പാലിക്കുക തുടങ്ങി കോവിഡ് മാനദണ്ഡം പാലിച്ചാണ് എത്തേണ്ടത്. വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ 3 പേരെ പാടുള്ളൂ. ചുവപ്പ് നിറത്തിലുള്ള വരിയില്‍ അത്യാഹിത വാഹനങ്ങളും നീലയില്‍ ഹെവി വാഹനങ്ങളും‍ മറ്റു വാഹനങ്ങള്‍ പച്ച വരിയിലും ആയിരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here