ഗെയിം ഓഫ് ത്രോൺ നടി ഇന്ദിര വർമയ്ക്ക് കോവിഡ് 19. താനിപ്പോൾ കിടപ്പിലാണെന്നും അസുഖം അത്ര സുഖകരമല്ലെന്നും നടി സമൂഹമാധ്യമത്തിൽ കുറിച്ചു. നേരത്തെ ഗെയിം ഓഫ് ത്രോണ്‍ താരമായ ക്രിസ്റ്റഫർ ഹിവ്ജുവിനും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. 

നടി എമിലിയ ക്ലാർക്കിനൊപ്പമുള്ള തിയറ്റര്‍ ഷോയുടെ ചിത്രീകരണത്തിനിടെയാണ് കോവിഡ് ബാധിക്കുന്നത്. രോഗഭീതിയെ തുടർന്ന് തിയറ്റർ ഷോയും നിർത്തിവച്ചിരിക്കുകയാണ്. മീര നായർ ചിത്രം കാമ സൂത്രയിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ഇന്ദിര വർമ. ഇന്ദിരയുടെ അച്ഛൻ ഇന്ത്യൻ സ്വദേശിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here