സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് ഓഗസ്റ്റ് 1 മുതൽ യുഎഇ യിൽ പുതിയ നിബന്ധന വരുന്നു. നെഗറ്റീവ് ഫലമുള്ളവരെയും വാക്‌സിനെടുത്തവരെയും മാത്രം പ്രവേശിപ്പിക്കാനാണ് തീരുമാനം. വാക്സീൻ എടുക്കാത്തവർ 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് ഫലം ഹാജരാക്കണം. ഉപഭോക്താക്കൾ, സന്ദർശകർ, കരാർ ജീവനക്കാർ, സേവനത്തിന് എത്തുന്നവർ എന്നിവർക്കെല്ലാം നിയമം ബാധകമാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു.

സിനോഫാം, ഫൈസർ, അസ്ട്രാസെനക, സ്പുട്നിക്–5, മൊഡേണ എന്നീ വാക്സീനുകളാണ് യുഎഇ അംഗീകരിച്ചത്. ജനസംഖ്യയിൽ 74.5% പേരും വാക്സീൻ എടുത്തവരാണ്. 64.3% പേർ 2 ഡോസ് വാക്സീനും എടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here