കോവിഡ്​ ഭീതി മാറി ലോകത്ത്​ വീണ്ടും കളിക്കളങ്ങൾ ഉണരുമ്പോൾ താനും തന്റെ ടീമും ലോകകപ്പിനേക്കാൾ പ്രഥമ പരിഗണന നൽകുക ഐ.പി.എല്ലിനും പരമ്പരകൾക്കുമാണെന്ന്​ ഇന്ത്യൻ ക്രിക്കറ്റ്​ ടീം പരിശീലകൻ രവി ശാസ്​ത്രി. മാർച്ച്​ മു​തൽ ക്രിക്കറ്റ്​ ഗ്രൗണ്ടുകൾക്ക്​ പൂട്ട് വീണിരിക്കുകയാണ്​. കോവിഡ്​ നിയന്ത്രണവിധേയമാകുകയും ലോക്​ഡൗണിൽ ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്യുന്ന മുറക്ക്​ മത്സരങ്ങൾ പുനരാരംഭിക്കാനുള്ള പദ്ധതികളാണ്​ ഓരോ രാജ്യത്തെ ക്രിക്കറ്റ്​ ബോർഡുകളും ആസൂത്രണം ചെയ്യുന്നത്​. എന്നാൽ ഇൗ സമയത്ത്​ ആഗോള മത്സരങ്ങൾ നടത്തുന്നതിനോട്​ ശാസ്​ത്രിക്ക്​ യോജിപ്പില്ല.

‘ലോകമത്സരങ്ങളിൽ ഞാനിപ്പോൾ അധികം ശ്രദ്ധയൂന്നുന്നില്ല. ഇപ്പോൾ വീട്ടിലിരിക്കുക. ആഭ്യന്തര മത്സരങ്ങൾ സാധാരണഗതിയിലേക്ക്​ മടങ്ങിയെത്തുക എന്നതാണ്​ പ്രധാനം. ഉഭയകക്ഷി മത്സരങ്ങൾ പുനരാരംഭിക്കുകയെന്നതാണ്​ രണ്ടാമത്തെ കാര്യം’ -ശാസ്​ത്രി ദേശീയ മാധ്യമത്തോട്​ പറഞ്ഞു. ‘ലോകകപ്പ്​​ ആതിഥേയത്വവും മറ്റൊരു രാജ്യത്തേക്കുള്ള​ പര്യടനവും മുന്നിൽ വെച്ച്​ ഒന്ന്​ സ്വീകരിക്കാൻ പറഞ്ഞാൽ തീർച്ചയായും ഞങ്ങൾ പരമ്പര തെരഞ്ഞെടുക്കും. 15 ടീമുകൾ പറന്നിറങ്ങുന്നതിന്​ പകരം ഒരു ടീം ഒന്ന്​ രണ്ട്​ ഗ്രൗണ്ടുകളിലായി പരമ്പര കളിക്കുന്നതിൽ ഞങ്ങൾ തൃപ്​തിപ്പെടും’ – ശാസ്​ത്രി നയം വ്യക്​തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here