ന്യൂയോര്‍ക്കിന് ശേഷം അമേരിക്കയില്‍ മറ്റൊരു കൊവിഡ്-19 ഹോട്ട്സ്‍പോട്ട് കൂടി. മസാച്യുസെറ്റ്സാണ് പുതിയ രോഗവ്യാപന കേന്ദ്രമായി മാറിയിരിക്കുന്നത്. മസാച്യുസെറ്റ്സില്‍ ഒരാഴ്‍ചകൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിയായി.

ഈയാഴ്‍ച തന്നെ മരണസംഖ്യ 2000 കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈറസ് വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ഊര്‍ജിതമാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here