കോവിഡ്​ മൂലമുണ്ടായ പ്രതിസന്ധി മറികടക്കാന്‍ റൂട്ടുകള്‍ വെട്ടികുറച്ച്‌​ എയര്‍ഇന്ത്യ. അഞ്ച്​ യുറോപ്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസാണ്​ എയര്‍ ഇന്ത്യ നിര്‍ത്തിയത്.

സാമ്ബത്തികമായി ലാഭകരമല്ലെന്ന കാരണത്താലാണ്​ സര്‍വീസ്​ നിര്‍ത്തുന്നതെന്നും എയര്‍ ഇന്ത്യ അറിയിച്ചു. മാഡ്രിഡ്​, മിലാന്‍, കോപ്പന്‍ഹേഗന്‍, വിയന്ന, സ്​റ്റോക്​ഹോം തുടങ്ങിയ നഗരങ്ങളിലേക്കുള്ള സര്‍വീസാണ്​ നിര്‍ത്തിയത്​. എയര്‍ ഇന്ത്യക്കുള്ളില്‍ ഇതുമായി ബന്ധപ്പെട്ട ഉത്തരവ്​​ കമ്ബനി കൈമാറിയിട്ടുണ്ട്​. ഈ നഗരങ്ങളിലെ ബുക്കിങ്​ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഉടന്‍ നിര്‍ത്തണമെന്ന്​ എയര്‍ ഇന്ത്യ അറിയിച്ചു.

2024 വരെ അന്താരാഷ്​ട്ര വിമാന സര്‍വീസ്​ സാധാരണ നിലയിലാവില്ലെന്നാണ്​ അയാട്ടയുടെ (ഇന്‍റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്​പോട്ട്​ ​അസോസിയേഷിന്‍) പ്രവചനം.

LEAVE A REPLY

Please enter your comment!
Please enter your name here