ബിനിനസ് ക്ലാസ് ക്യാബിനുള്ളിൽ വവ്വാലിനെ കണ്ടെത്തിയതിന് തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് യുഎസിലെ നൊവാർക്കിലേക്ക് പറന്നുയർന്ന വിമാനമാണ് തിരിച്ചിറക്കിയത്.

നൊവാർക്കിലേക്ക് യാത്ര പുറപ്പെട്ട എയർ ഇന്ത്യ A1-105 വിമാനം 30 മിനിറ്റിന് ശേഷം ഡൽഹിയിൽ തിരിച്ചിറക്കുകയായിരുന്നു. ബിനിനസ് ക്ലാസ് ക്യാബിനിൽ വവ്വാവിനെ കണ്ടെത്തിയെന്ന വിവരം അറിഞ്ഞ ഉടൻ തന്നെ പൈലറ്റ് എടിസിയെ ബന്ധപ്പെട്ട് വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. വന്യജീവി ഉദ്യോ​ഗസ്ഥരെ വിളിച്ചാണ് വവ്വാലിനെ പിടിച്ചത്. ഇത് പിന്നീട് ചത്തു. വിമാനം അണുവിമുക്തമാക്കുകയും ചെയ്തു. തുടർന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തിൽ നൊവാർക്കിൽ എത്തിച്ചു.

മൂന്നാമെതാരാളിൽ നിന്നായിരിക്കും വവ്വാൽ വിമാനത്തിനുള്ളിലെത്തിയതെന്ന റിപ്പോർട്ട് നൽകിയ എൻജിനിയറിങ് ടീമിനെതിരേ അന്വേഷണത്തിനും ഉത്തരവിട്ടു. കാറ്ററിങ്ങിനുള്ള ലോഡിങ് വാഹനങ്ങളിൽ നിന്നാണ് എലികളും വവ്വാലുകളും വരാറുള്ളത്. അതിനാൽ അത്തരം വാഹനങ്ങളിൽ നിന്നാകും വിമാനത്തിൽ വവ്വാൽ കയറാൻ സാധ്യതയെന്നും എയർ ഇന്ത്യ അധികൃതർ വാർത്ത ഏജൻസിയോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here