കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ നീട്ടിയത് കയ്പ് കഷായമാണെങ്കിലും രാജ്യം അനുസരിക്കുക തന്നെ വേണമെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ഥിതിഗതികള്‍ കൈവിട്ടു പോവുകയാണെന്നും ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം അനുസരണിക്കണമെന്നും ആന്റണി പറഞ്ഞു.

നാളത്തെ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോള്‍ കൂടുതല്‍ ഉദാരമായി സാമ്പത്തിക ആശ്വസ പാക്കേജ് കൂടി പ്രഖ്യാപിക്കണം. ഇല്ലെങ്കില്‍ രാജ്യത്ത് ലോക് ഡൗണ്‍ നീളുംതോറും സാധാരണ ജനങ്ങളുടെ ദുരിതം കൂടുതല്‍ വര്‍ധിക്കും. അപ്പോള്‍ ലോക്ഡൗണ്‍ മൂലം ഉണ്ടാകുന്നതിനെക്കാള്‍ ഗുരുതരമായ ദുരന്തങ്ങള്‍ രാജ്യത്ത് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here