കോവിഡ് ഭീതിയിൽ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങാനുള്ള ആളുകളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ച് അൽ ഹോസ്ൻ അപ്ലിക്കേഷൻ. സർക്കാർ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനാൽ ജോലിസ്ഥലങ്ങളിലേക്കും പൊതു സ്ഥലങ്ങളിലേക്കും മടങ്ങിവരാനുള്ള ജനങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിലും അവരുടെ കുടുംബങ്ങളെയും സഹപ്രവർത്തകരെയും സംരക്ഷിക്കുന്നതിലും അൽ ഹോസ്ൻ ആപ്പ് നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

കോവിഡ് -19 നെഗറ്റീവ് ആണെന്ന് ഉറപ്പുള്ള ആയിരക്കണക്കിന് ആളുകളെ കണ്ടെത്താൻ സ്വകാര്യ സ്ഥാപനങ്ങളെ ആപ്ലിക്കേഷൻ സഹായിച്ചിട്ടുണ്ടെന്ന് അൽദാർ പ്രോപ്പർട്ടീസ് സിഇഒ തയാൽ അൽ ധിയേബി അടിവരയിട്ടു. “കോവിഡ് -19 പരിശോധനയ്ക്ക് വിധേയരായിട്ടുണ്ടോയെന്നും അവരുടെ ഫലം നെഗറ്റീവ് ആണെന്നും അറിയാൻ ഈ ആപ്പ് സഹായിക്കും,” യുഎഇ പൊതുജനങ്ങൾക്ക് വേണ്ടി നടത്തിയ വെർച്വൽ മീറ്റിംഗിൽ അൽ ധിയേബി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here