ചൈനയുടെ സഹകരണത്തോടെ യുഎഇ നിര്‍മിച്ച കൊവിഡ് വാക്സീന് ഔദ്യോഗിക അംഗീകാരം. ബീജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്ടിന്റെ വാക്സിന്‍ വിതരണത്തിന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയമാണ് (മൊഹാപ്) അനുമതി നല്‍കിയത്.നേരത്തെ സിനോഫാം വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനു മൊഹാപ് അനുമതി നല്‍കിയിരുന്നു.

86% ഫലപ്രാപ്തി ഉണ്ടെന്ന് യുഎഇ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.സിനോഫാം വാക്‌സിന്റെ മൂന്നു ഘട്ട പരീക്ഷണം യുഎഇയില്‍ നടന്നിരുന്നു. ജുലൈയിലായിരുന്നു ഇത്. 21 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസ് വാക്സിനായിരുന്നു നല്‍കിയിരുന്നത്. 120 ലധികം രാജ്യങ്ങളില്‍ നിന്നുള്ള 31,000 ത്തിലധികം സന്നദ്ധപ്രവര്‍ത്തകര്‍ വെറും ആറ് ആഴ്ചയ്ക്കുള്ളില്‍ വാക്സിന്‍ സ്വീകരിച്ചിരുന്നു.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നേരത്തെ വാക്‌സിന്‍ സ്വീകരിച്ചിരുന്നു. മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ അബുദാബി ആസ്ഥാനമായുള്ള ജി 42 ഹെല്‍ത്ത് കെയര്‍ ആണ് ട്രയലുകള്‍ കൈകാര്യം ചെയ്തിരുന്നത്.

സപ്റ്റംബര്‍ മുതല് കൊവിഡ് മുന്‍നിര പോരാളികള്‍ക്ക് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് യുഎഇ അനുമതി നല്‍കിയിരുന്നു.ആന്റിബോഡിയെ നിഷ്‌ക്രിയമാക്കുന്നതില്‍ 99 ശതമാനം സെറോകണ്‍വേര്‍ഷന്‍ നിരക്കാണ് വാക്‌സിന്റേത്. കടുത്തതും അല്ലാത്തതുമായ രോഗബാധകള്‍ തടയുന്നതില്‍ 100 ശതമാനം ഫലപ്രാപ്തിയും വിശകലനത്തില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് വാക്സിന് അനുമതി നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here