വൈദ്യ രത്നം ഔഷധശാല ഉടമ, തൈക്കാട്ടുശേരി വൈദ്യരത്നം ഗ്രൂപ്പ് ചെയര്‍മാന്‍ അഷ്ടവൈദ്യന്‍ പദ്മഭൂഷണ്‍ ഇ ടി നാരായണന്‍ മൂസ് അന്തരിച്ചു. വൈദ്യരത്നം സ്ഥാപനങ്ങളുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്‌.ഒല്ലൂര്‍ തൈക്കാട്ടുശ്ശേരിയിലെ വസതിയില്‍ ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു മരണം. അണുബാധയെത്തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.

കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലുള്ള ഒല്ലൂര്‍ വൈദ്യരത്ന ആയുര്‍വേദ കോളേജ്, നേഴ്സിങ് കോളേജ്, മൂന്ന് ഔഷധ നിര്‍മാണശാല, കേന്ദ്ര ആയുഷ് വകുപ്പിന്റെ സെന്റര്‍ ഓഫ് എക്സലന്‍സ് അംഗീകാരം നേടിയ ആയുര്‍വേദ ഗവേഷണ കേന്ദ്രം, ചാരിറ്റി ഹോസ്പിറ്റല്‍, മൂന്ന് ആയുര്‍വേദ ഔഷധ ഫാക്ടറികള്‍,നിരവധി ഔഷധശാലകള്‍ തുടങ്ങിയവയുടെ സ്ഥാപകനുമാണ് നാരായണന്‍ മൂസ്.

തൈക്കാട്ടുശ്ശേരി എളേടത്തു തൈക്കാട്ട് നീലകണ്ഠന്‍ മൂസ്സിന്റെയും ദേവകി അന്തര്‍ജനത്തിന്റെയും മകനായി 1933 സെപ്റ്റംബര്‍ 15-നാണ് ജനനം. അച്ഛന്‍ ആരംഭിച്ച വൈദ്യരത്‌നം ഔഷധശാലയുടെ ചുമതല 1954ല്‍ നാരായണന്‍ മൂസ്സ് ഏറ്റെടുത്തു. ആയുര്‍വേദചികിത്സാരംഗത്തെ സംഭാവനകള്‍ക്ക് 2010-ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here