ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്ബരയ്ക്ക് മുന്നോടിയായി ഓസ്ട്രേലിയയെ ആശങ്കയിലാക്കി ഓപ്പണര്‍ വില്‍ പുകോവ്സ്കിയുടെ പരുക്ക്. ഇന്ത്യന്‍ യുവ പേസര്‍ കാര്‍ത്തിക് ത്യാഗിയുടെ ബൗണ്‍സര്‍ ഹെല്‍മറ്റില്‍ ഇടിച്ച താരം റിട്ടയര്‍ഡ് ഹര്‍ട്ട് ആയി മടങ്ങിയിരുന്നു. പുകോവ്സ്കിയുടെ പരുക്കിനെപ്പറ്റി ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. എങ്കിലും മറ്റൊരു ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ടെസ്റ്റ് മത്സരങ്ങളില്‍ പുറത്തായതിന്‍്റെ പശ്ചാത്തലത്തില്‍ യുവതാരം ഉറപ്പായും ടീമില്‍ എത്തേണ്ടതായിരുന്നു.

കാര്‍ത്തിക് ത്യാഗി എറിഞ്ഞ ഓവറിലെ മൂന്നാം പന്തില്‍ ബൗണ്‍സര്‍ പുള്‍ ചെയ്യാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട പുകോവ്സ്കിയുടെ ഹെല്‍മറ്റില്‍ തന്നെ പന്ത് ഇടിക്കുകയായിരുന്നു. താരം പിന്നീട് ഗ്രൗണ്ടില്‍ നിന്ന് മടങ്ങുകയായിരുന്നു. താരം മടങ്ങിയത് 39 പന്തുകളില്‍ 26 റണ്‍സെടുത്ത് നില്‍ക്കെയാണ്. റിട്ടയര്‍ഡ് ഹര്‍ട്ട് ആയി മടങ്ങുമ്ബോള്‍ രണ്ട് ഓവറുകള്‍ കൂടിയാണ് മത്സരത്തില്‍ ബാക്കി ഉണ്ടായിരുന്നത്. മത്സരം സമനിലയില്‍ കലാശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here