കോവിഡ് രോഗമുക്തിനേടിയ വാക്സിന് സ്വീകരിച്ച വ്യക്തികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ അംഗീകാരത്തോടെ കോവിഡ് പ്രതിരോധ മെഡിക്കല്‍ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. യോഗ്യരായ ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച് 12 മാസത്തിനുശേഷം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാവുന്നതാണ്.
കോവിഡ് -19 സംബന്ധിച്ച ഏറ്റവും പുതിയ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് വാക്സിനേഷന്, ബൂസ്റ്റര്‍ ഡോസ് എന്നിവ സംബന്ധിച്ച് തീരുമാനം എടുക്കുന്നതെന്ന് മെഡിക്കല്‍ സമിതി അറിയിച്ചു.