മനാമ: വാണിജ്യ സ്​ഥാപനങ്ങൾക്ക്​ മുൻകരുതൽ പാലിച്ച്​ പ്രവർത്തിക്കാമെന്ന്​ വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രി സായിദ്​​ ബിൻ റാഷിദ്​ അൽ സയാനി വാർത്തസമ്മേളനത്തിൽ പറഞ്ഞു. മാർച്ച്​ 26 മുതൽ ഏപ്രിൽ ഒമ്പത്​ വരെ വാണിജ്യ സ്​ഥാപനങ്ങൾ അടച്ചിടാൻ നിർദേശിച്ചിരുന്നു. ഇതിനുശേഷമാണ്​ വാണിജ്യ സ്​ഥാപനങ്ങൾക്ക്​ നിയന്ത്രണങ്ങളോട്​ തുറക്കാൻ അനുമതി. 

അതേസമയം, സിനിമ തിയറ്ററുകൾ, ജിനേഷ്യം, നീന്തൽ കുളങ്ങൾ, സ്വകാര്യ കായിക പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയവ അടച്ചിടുന്നത്​ തുടരും. റസ്​റ്റോറൻറുകളിലും ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന മറ്റ്​ സ്​ഥലങ്ങളില​ും ടേക്​ എവേ, ഡെലിവറി എന്നിവ മാത്രം മാത്രമാണ്​ തുടർന്നും ഉണ്ടാവുക. ഷീഷ കടകളിൽ ഭക്ഷണവും പാനീയങ്ങളും മാത്രം ടേക്​ എവേ, ഡെലിവറി രീതിയിൽ നൽകാം. സലൂണുകൾ തുടർന്നും ​അടച്ചിടും. ആശുപത്രികളിൽ അത്യാവശ്യമല്ലാത്ത വിഭാഗങ്ങൾ പ്രവർത്തിക്കില്ല. ഭക്ഷണ, കാറ്ററിങ്​ സ്​ഥാപനങ്ങളിൽ ആദ്യ ഒരു മണിക്കൂർ പ്രായമാവർക്കും ഗർഭിണികൾക്കുമായിരിക്കും പരിഗണന. 

LEAVE A REPLY

Please enter your comment!
Please enter your name here