ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 37 റണ്‍സിന് പരാജയപ്പെടുത്തി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. 170 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്നാണ് ചെന്നൈ ബാറ്റിംഗിന് ഇറങ്ങിയത്. എന്നാല്‍ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടപ്പെട്ട ചെന്നൈക്ക് 132 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഈ സീസണില്‍ ബാംഗ്ലൂരിന്റെ നാലാം ജയമാണിത്. ചെന്നൈയുടെതാകട്ടെ അഞ്ചാം തോല്‍വിയും.

ബൗളര്‍മാരാണ് ബാംഗ്ലൂരിന്റെ നാലാം വിജയം സമ്മാനിച്ചത്. നാല് ഓവറില്‍ 19 റണ്‍സിന് മൂന്നു വിക്കറ്റെടുത്ത ക്രിസ് മോറിസാണ് ബൗളിങ്ങില്‍ തിളങ്ങിയത്. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയ നവ്ദീപ് സെയ്‌നിയും മൂന്ന് ഓവറില്‍ 16 റണ്‍സിന് രണ്ടു വിക്കറ്റെടുത്ത വാഷിങ്ടണ്‍ സുന്ദറും മികച്ച പ്രകടനം കാഴ്ച വച്ചു. 40 പന്തില്‍ നിന്ന് നാലു ഫോറുകളടക്കം 42 റണ്‍സെടുത്ത അമ്ബാട്ടി റായുഡുവാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍.

170 റണ്‍സായിരുന്നു വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു. ക്യാപ്റ്റന്‍ വിരാട് കോലിയാണ് 169 എന്ന സ്കോറില്‍ എത്തിച്ചത്. 52 പന്തുകളില്‍ നാലു വീതം സിക്‌സും ഫോറും എടുത്ത കോലി പുറത്താകാതെ നിന്നു.

ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ (2) മൂന്നാം ഓവറില്‍ തന്നെ ബാംഗ്ലൂരിന് നഷ്ടമായി. തുടര്‍ന്ന് ദേവ്ദത്ത് പടിക്കല്‍ – വിരാട് കോലി സഖ്യം 53 റണ്‍സെടുത്തു. 34 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത ദേവ്ദത്തിനെ ഷാര്‍ദുല്‍ താക്കൂറാണ് പുറത്താക്കിയത്. അതേ ഓവറിലെ അഞ്ചാം പന്തില്‍ എ ബി ഡിവില്ലിയേഴ്‌സിനെയും (0) താക്കൂര്‍ മടക്കി. വാഷിങ്ടണ്‍ സുന്ദറും 10 റണ്‍സെടുത്ത് പുറത്തായി. അഞ്ചാം വിക്കറ്റിലെത്തിയ ശിവം ദുബെയുമായി ചോര്‍ന്നാണ് കോലി 90 റണ്‍സ് പൂര്‍ത്തിയാക്കിയത്. 76 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. 14 പന്തില്‍ നിന്ന് 22 റണ്‍സുമായി ദുബെയും പുറത്താകാതെ നിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here