ഇന്ത്യയില്‍ നിയന്ത്രണവിധേയമാവാതെ കുതിക്കുന്ന കോവിഡ്-19 വൈറസ് ബാധയെ തുടര്‍ന്ന് ഈ സീസണില്‍ ബി.സി.സി.ഐ ആഭ്യന്തര ടൂര്‍ണമെന്റുകള്‍ റദ്ദാക്കിയേക്കും. ഇതിനായുള്ള ചര്‍ച്ചകള്‍ ബി.സി.സി.ഐ ആരംഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ കോവിഡ്-19 നിയന്ത്രണ വിധേയമാവാത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇത്തവണ യു.എ.ഇയില്‍ വെച്ചാണ് നടക്കുക.

എന്നാല്‍ ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ ഇത്തരത്തില്‍ നടത്തുക ബി.സി.സി.ഐയെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ല. ഇതാണ് ഈ വര്‍ഷം മുഴുവന്‍ ആഭ്യന്തര ടൂര്‍ണമെന്റുകളും ഒഴിവാക്കാന്‍ ബി.സി.സി.ഐ ആലോചിക്കുന്നത്. കോവിഡ്-19 വൈറസ് ബാധയുടെ വ്യാപ്തി ഒരു സംസ്ഥാനത്തും നഗരങ്ങളിലും വ്യത്യസ്തമാണെന്നും അതുകൊണ്ട് ഈ സാഹചര്യത്തില്‍ 3-4 മാസത്തേക്കുള്ള കാര്യങ്ങള്‍ പ്ലാന്‍ ചെയുക സാധ്യമാണെന്നും ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here