കോവിഡ് കാരണം നിര്‍ത്തിവെച്ച ഐപിഎല്‍ പുനരാരംഭിച്ചാലും കളിക്കാനുണ്ടാകില്ലെന്ന സൂചന നല്‍കി രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലിഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ്. വിരലിന് ശസ്ത്രക്രിയ നടത്തിയ ശേഷം മത്സരങ്ങള്‍ക്കു ഫിറ്റ് ആണെങ്കിലും ഐപിഎല്‍ കളിക്കാന്‍ സാധിച്ചേക്കില്ലെന്നാണ് ബെന്‍ സ്റ്റോക്‌സ് വ്യക്തമാക്കുന്നത്.

എന്നു കളിക്കാന്‍ സാധിക്കുമെന്ന് എനിക്കു കൃത്യമായി പറയാന്‍ സാധിക്കില്ല. ഒന്‍പത് ആഴ്ചകള്‍ക്കു ശേഷം ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയേക്കാം. പരുക്ക് ഭേദമാകുന്നതു മാത്രമല്ല, മാനസികമായി തയാറാകുന്നതും പ്രൊഫഷനല്‍ സ്‌പോര്‍ട്‌സില്‍ പ്രധാനമാണ്’ സ്റ്റോക്‌സ് പറയുന്നു.

വളരെ നേരത്തേ തന്നെ രാജസ്ഥാന്‍ റോയല്‍സ് ടീമുമായി പിരിയേണ്ടിവന്നതു കഠിനമായ കാര്യമായിരുന്നെന്നും ഐപിഎല്‍ നിര്‍ത്തിവച്ചതിനാല്‍ താരങ്ങളെല്ലാം അവരുടെ കുടുംബത്തോടൊപ്പമായിരിക്കും സ്റ്റോക്‌സ് കൂട്ടിചേര്‍ത്തു. ക്രിക്കറ്റ് മത്സരങ്ങള്‍ ആരംഭിക്കുമോ, എന്നു തുടങ്ങും എന്നീ കാര്യങ്ങളില്‍ ഞങ്ങള്‍ക്കു യാതൊരു അറിവുമില്ലെന്ന് സ്റ്റോക്‌സ് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here