പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകരായ സാജിദ്-വാജിദ് കൂട്ടുകെട്ടിലെ വാജിദ് ഖാൻ തിങ്കളാഴ്ച പുലർച്ചെ കോവിഡ് -19 അണുബാധയെത്തുടർന്നുള്ള സങ്കീർണതകൾ മൂലം മരണപ്പെട്ടു. കോവിഡ് ബാധിച്ച് മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. സഹോദരൻ സാജിദ് ഖാനൊപ്പം ദബാംഗ്, വാണ്ടഡ്, ജയ് ഹോ തുടങ്ങി നിരവധി ബോളിവുഡ് ഹിറ്റുകൾക്ക് സംഗീതം നൽകിയ വാജിദിനു കഴിഞ്ഞ കുറച്ച് വർഷങ്ങളായി വൃക്ക സംബന്ധമായ അസുഖവും ഉണ്ടായിരുന്നു. ഉത്തർപ്രദേശിലെ സഹാറൻപൂരിൽ നിന്നുള്ള തബല താരം ഉസ്താദ് ശരഫത്ത് അലി ഖാന്റെ മക്കളാണ് സാജിദും വാജിദും.

LEAVE A REPLY

Please enter your comment!
Please enter your name here