ഇന്ത്യയിൽ നിന്നും യുഎഇ യിലേക്ക് ജൂലൈ 31 മുതൽ ഓഗസ്റ്റ് 15 വരെയുള്ള വിമാനങ്ങൾക്കായി ബുക്കിംഗ് ആരംഭിക്കുന്നു. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ആണ് നാളെ (ജൂലൈ 31) മുതൽ പുനരാരംഭിക്കുന്നതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഇന്ന് വ്യാഴാഴ്ച വൈകിട്ട് അറിയിച്ചു.

വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് പുറപ്പെടുന്ന വിമാനങ്ങൾക്കുള്ള ബുക്കിംഗ് ആണ് ആരംഭിച്ചത്. ഇതോടെ മാർച്ച് മുതൽ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന നിരവധി താമസക്കാർക്ക് ഈ വാർത്ത ആശ്വാസമാകുകയാണ്. എന്നിരുന്നാലും, യു എ ഇ സർക്കാർ അംഗീകൃത ലബോറട്ടറിയിൽ (പ്യുവർ ഹെൽത്ത് ) നിന്നുള്ള പ്രിന്റ് ചെയ്ത കോവിഡ് നെഗറ്റീവ് പി‌സി‌ആർ ടെസ്റ്റ് റിപ്പോർട്ടും ഐസി‌എ അല്ലെങ്കിൽ ജി‌ഡി‌ആർ‌എഫ്‌എ അംഗീകാരവും ഉള്ള വാലിഡ്‌ വിസക്കാർക്കാണ് യു എ ഇയിലേക്ക് യാത്ര ചെയ്യാനാകുക.

കാലാവധി കഴിഞ്ഞ ഐസി‌എ അല്ലെങ്കിൽ ജി‌ഡി‌ആർ‌എഫ്‌എ അപ്രൂവലുമായി യാത്ര ചെയ്യരുതെന്ന് എയർലൈൻ യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. ചെക്ക്-ഇൻ ചെയ്യുമ്പോൾ ഇത് സ്വീകരിക്കില്ല. കാലാവധി കഴിഞ്ഞെങ്കിൽ പുതിയതായി അപ്രൂവൽ എടുത്താലും മതിയാകും. കൂടാതെ, പാസ്‌പോർട്ടിൽ സ്റ്റാമ്പ് ചെയ്ത പകർപ്പുള്ള റസിഡന്റ് പെർമിറ്റ് യാത്രക്കാർക്ക് മാത്രമേ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ബുക്ക് ചെയ്യാൻ കഴിയൂ, മാത്രമല്ല ടിക്കറ്റ് റീഫൻഡബിൾ ആയിരിക്കില്ല

LEAVE A REPLY

Please enter your comment!
Please enter your name here