അധികാരത്തെ പണ സമ്പാദന മാർഗമാക്കി മാറ്റിയ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ ജനാധിപത്യത്തെ പണംകൊടുത്ത് വിലയ്ക്ക് വാങ്ങാനാണ് ശ്രമിക്കുന്നതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.പി.ശ്രീകുമാർ അഭിപ്രായപ്പെട്ടു. യുഎഇ ഇൻകാസ് ഉമ്മ്‌ അൽ ഖൊയിൻ കമ്മറ്റിയുടെ നേതൃത്വത്തിൽ കെപിസിസി 137 ചലഞ്ച്മായി ബന്ധപ്പെട്ട് നടന്ന ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കാനായി ഭരണഘടനാ സ്ഥാപനങ്ങളെ കൈപ്പിടിയിലാക്കുന്ന മോദി ഗവൺമെന്റിന്റെ പാതയിലൂടെയാണ് കേരളത്തിലെ പിണറായി ഗവൺമെന്റും സഞ്ചരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തനിക്കെതിരായ ലോകായുക്ത കേസുകളെ ഭയക്കുന്ന പിണറായി ഓർഡിനൻസിലൂടെ ലോകായുക്തയുടെ ലക്ഷ്യത്തെ തന്നെ തകർക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഇൻകാസ് ഉമ്മ്‌ അൽ ഖൊയിൻ പ്രസിഡന്റ് സഞ്ജു പിള്ളയുടെ നേതൃത്വത്തിൽ നടന്ന കാമ്പയിനിൽ അഡ്വ. കെ.പി ശ്രീകുമാർ സീനിയർ ഇൻകാസ് നേതാവ് ശ്രി. പി.കെ മൊയ്ദീനെ ആദരിച് 137 ചലഞ്ചിന്റെ സന്ദേശം കൈമാറി .ജനറൽ സെക്രട്ടറി സുദേവൻ, നേതാക്കളായ ആഷ്‌ലി,സുനിൽ,ചന്ദ്രദേവ് കുന്നപ്പള്ളി,ജിജോ വി ജോൺ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here