ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ഫ്‌ളിപ്പ്കാര്‍ട്ടിനും ആമസോണിനും കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ്. ഉല്‍പ്പന്നങ്ങള്‍ പ്രസിദ്ധപ്പെടുത്തുമ്ബോള്‍ നിര്‍മ്മിച്ച രാജ്യത്തിന്റെ പേര് കാണിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നീക്കം. ഉല്‍പ്പന്നങ്ങള്‍ സ്വന്തം രാജ്യത്ത് നിര്‍മ്മിച്ചവയാണോ എന്ന് പരിശോധിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു.15 ദിവസത്തിനകം മറുപടി ലഭിക്കണമെന്നും അല്ലാത്തപക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു. ആമസോണിന്റേയും ഫ്‌ളിപ്പ്കാര്‍ട്ടിന്റേയും ബിഗ് ഇന്ത്യന്‍ സെയില്‍ ആരംഭിച്ചിരിക്കെയാണ് സര്‍ക്കാര്‍ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here