ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവല്‍ (എസ്.സി.ആര്‍.എഫ്.) മേയ് 19 മുതല്‍ 29 വരെ എക്സ്പോ സെന്ററില്‍ നടക്കും. ‘നിങ്ങളുടെ ഭാവനയ്ക്കായി’ എന്ന ആശയത്തില്‍ ഒട്ടേറെ വേറിട്ട പരിപാടികളാണ് പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലിലുണ്ടാവുക. ശില്പശാലകളും കളികളുമടക്കം 385 പരിപാടികള്‍ ഫെസ്റ്റില്‍ അരങ്ങേറും. 172 പ്രസാധകര്‍ ഇത്തവണയെത്തും. 15 രാജ്യങ്ങളില്‍ നിന്നുള്ള 27 എഴുത്തുകാര്‍ പങ്കെടുക്കുന്ന ഫെസ്റ്റില്‍ 132 വ്യത്യസ്ത പരിപാടികള്‍ വേറെയുമുണ്ടാവും.

ഒമ്ബതാമത് ഷാര്‍ജ ചില്‍ഡ്രന്‍സ് ബുക്ക് ഇല്ലസ്ട്രേഷന്‍ എക്സിബിഷന്‍ പ്രത്യേകതയായിരിക്കും. എല്ലാവിധ കോവിഡ് വ്യവസ്ഥകളും പാലിച്ചുകൊണ്ടാണ് ഫെസ്റ്റ് നടത്തിപ്പ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. കവിതാ പാരായണമടക്കം വിവിധ മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് കാഷ്‌ അവാര്‍ഡ് അടക്കമുള്ള സമ്മാനങ്ങളുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here