അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റത്തെ ശക്തമായി പ്രതിരോധിച്ച്‌ ഇന്ത്യന്‍ സൈന്യം. ഒന്നിലേറെ സ്ഥലങ്ങളില്‍ ചൈന കടന്നുകയറാന്‍ ശ്രമിച്ചതായി കരസേന അറിയിച്ചു. പാംഗോങ്‌, റെഗിന്‍ ലാ മേഖലയിലെ കടന്നുകയറ്റമാണ് സൈന്യം തടഞ്ഞത്. ചൈനയുടെ ഏത് നീക്കവും ശക്തമായി ചെറുക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി. പാംഗോങ്‌ തടാകതീരത്ത് നിന്ന് ഇന്ത്യ സേനയെ പിന്‍വലിക്കില്ല. ചൈനീസ് കടന്നുകയറ്റം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള കവചിത വാഹനങ്ങളും ആയുധങ്ങളും കൂടുതല്‍ സൈന്യത്തെയും ഇവിടേക്ക് എത്തിച്ചു.അതിര്‍ത്തിയില്‍ ചൈനീസ് സേനയുടെ കടന്നുകയറ്റ ശ്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിൽ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് നിര്‍ണായക തീരുമാനങ്ങളെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here