ചൈനയില്‍ ഐസ്‌ക്രീമില്‍ കൊറോണ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. വടക്കന്‍ ചൈനയില്‍ ഐസ്‌ക്രീമിന്റെ ചില സാമ്ബിളുകളിലാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. കൊറോണ വൈറസ് പരിശോധനയ്ക്കായി ടിയാന്‍ജിന്‍ ഡാകിയോഡാവോ എന്ന കമ്ബനി തങ്ങളുടെ ഉത്പന്നത്തിന്റെ മൂന്ന് സാമ്ബിളുകള്‍ മു’സിപ്പല്‍ സെന്ററിലേക്ക് അയയ്ക്കുകയായിരുന്നു. അയച്ച മൂന്ന് സാമ്ബിളുകളിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു.

തുടര്‍ന്ന് ടിയാന്‍ജിന്‍ എന്ന ഭക്ഷണ കമ്ബനിയുമായി സമ്ബര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. നിലവില്‍ കമ്ബനിയുടെ എല്ലാ ഉത്പന്നങ്ങളും താത്ക്കാലികമായി സീല്‍ ചെയ്തിരിക്കുകയാണ്. ഐസ്‌ക്രീമിന്റ ബാച്ചുകള്‍ നിര്‍മ്മിക്കാന്‍ കമ്ബനി ഒന്നിലധികം അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചതായും, അവയില്‍ ചിലത് മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പാല്‍പ്പൊടി ന്യൂസിലാന്‍ഡില്‍ നിന്നാണ് കമ്ബനി ഇറക്കുമതി ചെയ്തത്. വീ പൗഡര്‍ ഉക്രൈയിനില്‍ നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു.

സാമ്ബിളുകളില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ കമ്ബനിയുടെ 1600 ഓളം ജീവനക്കാരെ നിരീക്ഷണത്തിലാക്കിയതായി കമ്ബനി വ്യക്തമാക്കിയിട്ടുണ്ട്. ഇവരില്‍ 700 പേര്‍ ഇതിനകം കോവിഡ് നെഗറ്റീവ് ആണ്. മറ്റ് ജീവനക്കാരില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. ആശങ്കപ്പെടേണ്ടതില്ലന്ന് രോഗവാഹകനായ ഒരു വ്യക്തിയില്‍ നിന്നാവും വൈറസ് ബാധ ഉണ്ടായതെന്നും ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here