കേന്ദ്രസര്‍ക്കാര്‍, പൊതുമേഖലാ ബാങ്കുകളിലെ ജോലികള്‍ക്ക് ഇനി മുതൽ പൊതുയോഗ്യത പരീക്ഷ. ഗസറ്റഡ് ഇതര തസ്തികകളില്‍ പൊതുപരീക്ഷ നടത്താനാണ് കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചത്. ഇതിനായി ദേശീയ റിക്രൂട്ട്മെന്‍റ് എജന്‍സിയുണ്ടാക്കാനുള്ള നടപടികള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. റാങ്ക് പട്ടിക വിവിധ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ലഭ്യമാക്കുമെന്നും കേന്ദ്രമന്ത്രിസഭായോഗത്തിന് ശേഷം മന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, ജിതേന്ദ്ര സിംഗ് എന്നിവര്‍ വ്യക്തമാക്കി.ഗസറ്റഡ് പോസ്റ്റുകള്‍ ഒഴികയുള്ള പോസ്റ്റുകളിലേക്ക് ഇനി നിയമനം നടത്തുക ദേശീയ റിക്രൂട്ട്മെന്‍റ് എജന്‍സി നടത്തുന്ന പൊതുയോഗ്യതാ പരീക്ഷ വഴിയാകും. ആദ്യഘട്ടത്തില്‍ ഒരു പൊതു പ്രിലിമിനറി പരീക്ഷ നടത്തും. ഒരു വര്‍ഷമാകും റാങ്ക് പട്ടികയുടെ കാലാവധി. ആദ്യ പരീക്ഷയിലെ മാര്‍ക്ക് മെച്ചപ്പെടുത്താന്‍ ഉദ്യോഗാര്‍ത്ഥിക്ക് വീണ്ടും അവസരം നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here