നോവൽ കൊറോണ വൈറസിൽ നിന്നും രോഗമുക്തി നേടിയവരിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്മ കൊണ്ടുള്ള ചികിത്സ പരീക്ഷിക്കാൻ തീരുമാനിച്ച് യു.കെ. നിലവിൽ ബ്രിട്ടനിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന അയ്യായിരത്തോളം രോഗികളിലാണ് ഓരോ ആഴ്ചയിലും പ്ലാസ്മാ ചികിത്സാ സംവിധാനം പ്രയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് ബാധയിൽ നിന്നും രോഗമുക്തി നേടുന്നവരുടെ ശരീരത്തിൽ നിന്നും സ്വീകരിക്കുന്ന പ്ലാസ്മകളിൽ വൈറസിനെതിരെയുള്ള ആൻറിബോഡി ഉണ്ടാകും എന്ന നിഗമനത്തിലാണ് വിവിധ ലോകരാഷ്ട്രങ്ങൾ പ്ലാസ്മ ചികിത്സയെ സ്വാഗതം ചെയ്യുന്നത്. 2002 മുതൽ 2004 വരെ പൊട്ടിപ്പുറപ്പെട്ട സാർസ് രോഗത്തിനും ഈ ചികിത്സ ഏറെ ഫലപ്രദമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here