യുഎഇ യിൽ വീട്ടുജോലിക്കാര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുന്നു. ചൊവ്വാഴ്ച്ച നടന്ന ഫെഡറല്‍ നാഷനല്‍ കൗണ്‍സിലിന്റെ വെര്‍ച്വല്‍ യോഗത്തിലാണ് തൊഴില്‍ മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. അവരവരുടെ രാജ്യങ്ങളില്‍നിന്നാണ് വീട്ടുജോലിക്കാര്‍ സര്‍ട്ടിഫിക്കറ്റ് നേടേണ്ടത്.

നിലവില്‍ കെനിയയില്‍നിന്നുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്കാണ് പരീക്ഷണമെന്നോണം നിയമം നടപ്പിലാക്കിയത്. മുഴുവന്‍ രാജ്യക്കാര്‍ക്കും ഉടന്‍തന്നെ നിയമം ബാധകമാക്കുമെന്ന് മാനവവിഭവശേഷി മന്ത്രി നാസര്‍ അല്‍ഹംലി അറിയിച്ചു.
ഗാര്‍ഹിക തൊഴിലാളികളില്‍നിന്ന് അക്രമസംഭവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനെ കുറിച്ച് കിഫാ അല്‍സാബിയുടെ ചോദ്യത്തിന് മറുപടി പറയവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here