കൊറോണ വൈറസ് മൂലമുള്ള ലോക മരണസംഖ്യ ഒരു ലക്ഷം കവിഞ്ഞു, 1,00,090 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ലോകമെമ്പാടും ഇതുവരെ 1,638,216 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 3,69,017 രോഗികൾ സുഖം പ്രാപിച്ചു. മരണസംഖ്യയിൽ ഇറ്റലിയാണ് മുന്നിൽ. ഇതുവരെ 18,849 പേർ മരിച്ചു. രോഗം ബാധിച്ചത് 1,47,577 പേരെ. ഇറ്റലിക്കു തൊട്ടുപിന്നിലുള്ള യുഎസിൽ വെള്ളിയാഴ്ച രാത്രി വരെ മരിച്ചത് 17,927 േപരാണ്.

യുഎസിൽ രോഗബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തോട് അടുക്കുന്നു. സ്പെയിനിൽ മരണസംഖ്യ 15,970 ആണ്. ഒന്നര ലക്ഷത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. ഫ്രാൻസിൽ 12,210 പേരും യുകെയിൽ 8,958 പേരും മരിച്ചു. ജർമനിയില്‍ ഒരു ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ മരണം 2,607 ആണ്. 210ൽ അധികം രാജ്യങ്ങളിൽ രോഗമെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here