യുഎഇയിൽ 53 പുതിയ കൊറോണ വൈറസ് കേസുകൾ ഇന്ന് രജിസ്റ്റർ ചെയ്തു. ഇതോടെ മൊത്തം കേസുകൾ 664 ആയി ഉയർന്നെന്ന് ആരോഗ്യ, പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.

ഇന്ന് മരണപ്പെട്ടത് 67 വയസുള്ള ഏഷ്യാക്കാരനാണ് .ഹൃദ്രോഗം, പ്രമേഹം എന്നിവയും അദ്ദ്ദേഹത്തിനുണ്ടായിരുന്നു. ഇത് രോഗത്തിനെതിരെ പോരാടാനുള്ള പ്രതിരോധശേഷി കുറവ് കൂടുതൽ സങ്കീർണ്ണമാക്കി.ഇതോടെ രാജ്യത്ത് മരണമടഞ്ഞവരുടെ എണ്ണം 6 ആയി.

പുതുതായി രോഗം സ്ഥിരീകരിച്ച കേസുകളെല്ലാം ആരോഗ്യകരമായ അവസ്ഥയിലാണെന്നും ആവശ്യമായ ആരോഗ്യ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഇന്ന് സ്ഥിരീകരിച്ച കേസുകളിൽ അൾജീരിയ, ലെബനൻ, പാകിസ്ഥാൻ, ഇറാൻ, കുവൈറ്റ്, സ്വിറ്റ്സർലൻഡ്, തുർക്കി, ഫിലിപ്പീൻസ്, ഇറ്റലി, ഫ്രാൻസ്, അമേരിക്ക, ഈജിപ്തിൽ നിന്നുള്ള രാജ്യങ്ങളിൽ നിന്ന് രണ്ട് പേർ, നേപ്പാളിൽ നിന്ന് രണ്ട്, യുകെയിൽ നിന്ന് മൂന്ന്, യുഎഇയിൽ നിന്ന് നാല് പേർ കൂടാതെ 31 പേർ ഇന്ത്യയിൽ നിന്നുമുള്ളവരുമാണ്

LEAVE A REPLY

Please enter your comment!
Please enter your name here