കുവൈത്തിൽ കഴിഞ്ഞ മൂന്നുദിവസത്തിനിടെ 308 പേർ കോവിഡ്​ സ്ഥിരീകരിച്ച ശേഷം രോഗമുക്​തി നേടി. ഞായറാഴ്​ച മാത്രം 150 പേർ രോഗമുക്​തരായി. 183 പേർക്ക്​ മാത്രമേ ഞായറാഴ്​ച പുതുതായി കോവിഡ്​ സ്ഥിരീകരിച്ചുള്ളൂ എന്നതും ശ്രദ്ധേയമാണ്​. 53 ഇന്ത്യക്കാർക്ക്​ മാത്രമാണ്​ ഞായറാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചത്​. നേരത്തെ നൂറിന്​ മുകളിൽ പോയിരുന്ന തോത്​ കുറഞ്ഞുവരുന്നത്​ ആശ്വാസമാണ്​. വിവിധ രാജ്യങ്ങളിൽ നിന്ന്​ കൂട്ടത്തോടെ തിരിച്ചെത്തിക്കുന്നതിനാൽ കുവൈത്തികളായ കോവിഡ്​ ബാധിതർ സമീപ ദിവസങ്ങളിൽ കൂടുന്നുണ്ട്​.

നിരീക്ഷണത്തിലായതിനാൽ അവർ വഴി സാമൂഹിക വ്യാപനത്തിന്​ സാധ്യത കുറവാണ്​. രോഗമുക്​തരുടെ എണ്ണം അടുത്ത ദിവസങ്ങളിലും കാര്യമായി വർധിക്കുമെന്നാണ്​ ആരോഗ്യ മന്ത്രാലയത്തി​​െൻറ വിലയിരുത്തൽ. അതേസമയം, കോവിഡ്​ വ്യാപനത്തിലെ നിർണായക ഘട്ടത്തിലുള്ള രാജ്യത്തിൽ അടുത്ത ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം കാര്യമായി കൂടാതിരിക്കുകയും വേണം. 2249 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​.

LEAVE A REPLY

Please enter your comment!
Please enter your name here