കോവിഡ് രോഗികളുടെ സമ്പർക്കം കണ്ടെത്താൻ പുതിയ സംവിധാനവുമായി അബുദാബി ആരോഗ്യവകുപ്പ്. പോസിറ്റിവാകുന്നവരുമായി നടത്തുന്ന ചാറ്റിലൂടെയായിരിക്കും ഇവ​െര കണ്ടെത്തുക. ഗള്‍ഫ് മേഖലയില്‍ ആദ്യമായാണ് കോവിഡ് സമ്ബര്‍ക്കം കണ്ടെത്താന്‍ ഇത്തരമൊരു സാങ്കേതിക സംവിധാനം. അബൂദബിയിലാണ്​ ആദ്യമായി നടപ്പാക്കുന്നത്​. അബൂദബി പൊതുജനാരോഗ്യ കേന്ദ്രവും ആരോഗ്യ വകുപ്പും സംയുക്തമായാണ് സാങ്കേതിക സംവിധാനം വികസിപ്പിച്ചിരിക്കുന്നത്.

കോവിഡ് പോസിറ്റിവ് ആണെന്ന ഫലം വരുന്നതോടൊപ്പം രോഗികള്‍ക്ക് എസ്.എം.എസ് വഴി ലിങ്ക് കൂടി ലഭിക്കും. ഇതില്‍ രോഗിയുമായി വെര്‍ച്വല്‍ ചാറ്റിങ്​ നടക്കും. എമിറേറ്റ്സ് ഐ.ഡി വിവരങ്ങള്‍ പരിശോധിച്ച ശേഷം രോഗിയോട് ചില ചോദ്യങ്ങള്‍ ചാറ്റിലൂടെ ആരായും.

വിദേശത്തുനിന്ന് വന്നവര്‍, ജോലി സ്ഥലത്തുണ്ടായവര്‍, അടുത്ത് സമ്ബര്‍ക്കം പുലര്‍ത്തിയവര്‍, 48 മണിക്കൂറിനിടെ കണ്ടുമുട്ടിയവര്‍ തുടങ്ങിയ വിവരങ്ങള്‍ ചാറ്റിലൂടെ ശേഖരിക്കും. ഈ വിവരങ്ങള്‍ അതീവ രഹസ്യമാക്കി സൂക്ഷിക്കും. രോഗിയുമായുള്ള ചാറ്റില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രോഗവ്യാപനം തടയാന്‍ നടപടി ആവിഷ്കരിക്കാന്‍ ഈ സാങ്കേതിക വിദ്യ സൗകര്യമൊരുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here