കോവിഡ് -19 പശ്ചാത്തലത്തിൽ ലോകമെമ്പാടുമുള്ള ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി യുഎഇ. വാണിജ്യ, ലാഭേച്ഛയില്ലാത്ത സംഘടനകളുടെ ഒരു കൂട്ടമായ ഡീപ് നോളജ് ഗ്രൂപ്പ് ഈ ആഴ്ച പുറത്തിറക്കിയ 250 പേജുള്ള ഡോസിയർ സമഗ്ര റിപ്പോർട്ടിൽ ആണ് പകർച്ചവ്യാധിയോടുള്ള പ്രതികരണമനുസരിച്ച് 100 രാജ്യങ്ങളെ വിലയിരുത്തുകയും റാങ്കുചെയ്യുകയും ചെയ്തിരിക്കുന്നത്. ന്യൂസിലാൻഡിനും ദക്ഷിണ കൊറിയയ്ക്കും പിന്നിൽ 11 ആം സ്ഥാനത്താണ് യുഎഇ. പക്ഷേ ഹോങ്കോങ്, കാനഡ എന്നീ രാജ്യങ്ങളെക്കാളും മുന്നിലാണ്. അയൽരാജ്യമായ സൗദി അറേബ്യയാണ് പട്ടികയിൽ 15-ാം സ്ഥാനത്തും കുവൈറ്റ് 21, ബഹ്‌റൈൻ 23 ഉം ഒമാൻ 33 ഉം സ്ഥാനത്തും ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here